സഹപാഠികളുടെ മദനമേറ്റ് പതിനൊന്നുകാരൻ മരിച്ചു

By Savitha Vijayan.17 Jul, 2017

imran-azhar

 

 


ന്യൂഡൽഹി:സഹപാഠികളുടെ മർദനത്തെ തുടർന്ന് വിദ്യാർഥി മരിച്ചു.വടക്കൻ ഡൽഹിയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി വിശാലാണ് മരിച്ചത്.നിസാര പ്രശ്നത്തെ തുടർന്ന് സഹപാഠികളുമായി ക്ലാസ്സിൽ വെച്ച് അടിപിടി ഉണ്ടായതായി വിദ്യാർത്ഥിയുടെ മാതാപിതാക്കൾ പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഈ സംഭവം വിശാൽ അന്ന് വീട്ടിൽ പറഞ്ഞിരുന്നില്ല.എന്നാൽ പിന്നീട് ഉണ്ടായ കഠിനമായ വയറു വേദനയെ തുടർന്ന് വിശാലിനെ ഡൽഹി അംബേദ്ക്കർ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതമാണ് മരണ കാരണമെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ പറഞ്ഞു.മാതാപിതാക്കളുടെ പരാതിയിന്മേൽ തുടർ നടപടികൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

OTHER SECTIONS