മക്കളുടെ കണ്‍മുന്നില്‍ വച്ച് ഭാര്യയെയും 18 മാസം പ്രായമുളള കുഞ്ഞിനെയും യുവാവ് കുത്തിക്കൊന്നു

By Anju N P.17 Jan, 2018

imran-azhar

 

 

ന്യുഡല്‍ഹി: ഭാര്യയെയും 18 മാസം പ്രായമുളള ഇളയ മകനെയും മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി. ജഹാംഗിര്‍ പുരിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. നാലും ഏഴും വയസ്സുളള മൂത്ത കുട്ടികളുടെ മുന്നിലിട്ടാണ് ഇയാള്‍ ഭാര്യയെയും കുഞ്ഞിനെയും ദാരുണമായി കൊലപ്പെടുത്തിയത്

 

2015 ല്‍ വിവാഹിതരായ ഡല്‍ഹി സ്വദേശികളായ പ്രകാശും സുനിതയും പലപ്പോഴും വഴക്ക് കൂടാറുണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു .കൊല്ലപ്പെട്ട സുനിത ഇയാള്‍ക്കെതിരെ സ്ത്രീധന പീഡനത്തിന് കേസ് നല്‍കുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തോളം ഇരുവരും അകന്നു താമസിച്ച ശേഷം അടുത്തിടെയാണ് സുനിത മടങ്ങിയെത്തിയത്.

 

പ്രകാശിന്റെ സഹോദരന്‍ രാവിലെ ഇവരുടെ വീട്ടിലെത്തി വാതില്‍ തുറക്കാതിരുന്നപ്പോള്‍ പോലീസിനെ വിവരമറിയിക്കുകായിരുന്നു. മൂത്ത കുട്ടിയാണ് അമ്മയെ അച്ഛന്‍ കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞത്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലാണ്. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും സ്ഥലത്തു നിന്ന് കണ്ടെടുക്കാനായില്ല.

OTHER SECTIONS