വ്യാകരത്തെച്ചൊല്ലിയുള്ള തര്‍ക്കം മൂത്ത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു

By Anju N P.11 May, 2018

imran-azhar

 

കാഞ്ഞങ്ങാട്: വ്യാകരത്തെച്ചൊല്ലിയുള്ള തര്‍ക്കം മൂത്ത് യുവാവിനെ ഓട്ടോ ഡ്രൈവര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി.കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപം കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ആശിഷ് വില്യത്തെ കാഞ്ഞങ്ങാട് കുശാല്‍നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ദിനേശനാണ് മദ്യലഹരിയില്‍ തലക്കടിച്ച് കൊലപ്പെടുത്തിയത്. മദ്യപിക്കുന്നതിനിടെ ഇംഗ്ലീഷ് വ്യാകരണത്തെച്ചൊല്ലി തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇയാളെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്(ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തു.

 

ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഇരുവരും അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ബാറിലെ കൗണ്ടറില്‍നിന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ആശിഷ് വില്യം ഇംഗ്ലീഷില്‍ സംസാരിച്ചുതുടങ്ങിയപ്പോള്‍ വ്യാകരണപ്പിശകുണ്ടെന്നു പറഞ്ഞ് ദിനേശന്‍ കളിയാക്കി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. പുറത്തിറങ്ങിയ ആശിഷ് വില്യം അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന്റെ പടിഞ്ഞാറുഭാഗത്തെത്തിയപ്പോള്‍ അവിടെ ഇരുന്നു. പിന്നാലെ ദിനേശനും പുറത്തിറങ്ങി. വില്യം ഒറ്റയ്ക്കിരിക്കുന്നത് കണ്ടതോടെ, ദിനേശന്‍ മരപ്പട്ടികയെടുത്ത് തലയ്ക്കടിക്കുകയായിരുന്നു.

 

OTHER SECTIONS