കുരച്ച പട്ടിയുടെ ചോര വീഴ്ത്തി പ്രതികാരം..! ഇങ്ങനെയുമുണ്ടോ മനുഷ്യന്മാർ?

By Sooraj Surendran.22 10 2019

imran-azhar

 

 

പട്ടി കുരച്ചെന്ന കാരണത്താൽ പ്രകോപിതനായ അയൽവാസി മിണ്ടാപ്രാണിയായ മൃഗത്തെ ക്രൂരമായി വെട്ടിപ്പരിക്കേൽപിച്ചു. തിരുവല്ലയിലെ നന്നൂരിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മിണ്ടാപ്രാണിയായ മൃഗത്തോട് ഇത്തരത്തിൽ പക തീർക്കാൻ മാത്രം കഴിയുന്ന മനുഷ്യന്മാരുണ്ടോ? നന്നൂരിലെ മണ്ണിൽ കാലായിൽ വീട്ടിൽ അജി, അനുജൻ അനില്‍ എന്നിവരാണ് വീട്ടിൽ അതിക്രമിച്ച് കയറി വളർത്തു നായയെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി തിരുവല്ല പോലീസ് അറിയിച്ചു. നന്നൂർ ഐശ്വര്യഭവനിലെ സന്തോഷിന്റെ പട്ടിയെയയാണ് ഇവർ ആക്രമിച്ചത്. സന്തോഷിന്റെ വീടിന് മുന്നിലൂടെ പോകുമ്പോൾ പട്ടി നിർത്താതെ കുരച്ചിരുന്നു. ഇതേ തുടർന്നാണ് ആക്രമണം. കൂട്ടിൽ പൂട്ടിയിരുന്നു പട്ടിയെ കൂട് തകർത്ത് മഴു, വെട്ടുകത്തി എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ചോരയിൽ കുളിച്ച് ജീവന് വേണ്ടി പിടയുകയായിരുന്നു ആ മിണ്ടാപ്രാണി. ആക്രമണം ചെറുക്കാൻ ശ്രമിച്ച ഗൃഹനാഥൻ സന്തോഷിനെയും ഇവർ ആക്രമിച്ചു. വീട്ടിലുണ്ടായിരുന്ന കാറും വീട്ടുപകരണങ്ങളും ഇവർ തകർത്തു.

 

OTHER SECTIONS