വളർത്തുനായയുടെ കടിയേറ്റ് അമ്മയും മകനും മരിച്ചു

By BINDU PP .04 Apr, 2018

imran-azhar

 ബർലിൻ : വളർത്തുനായ അമ്മയെയും മകനെയും കടിച്ചു മരണപെട്ടു. ജർമനിയിലെ ഹാനോവറിലാണ് സംഭവം. ഇവരുടെ കൊലയ്ക്ക് കാരണം ഇവർ വീട്ടിൽ വളർത്തുന്ന ക്യാംപ് ഡോഗ് ഇനത്തിൽപ്പെട്ട നായ ആണെന്ന് പൊലീസ് പറഞ്ഞു.ഇരുപത്തിയേഴുകാരൻ മകൻ ഗുരുതര രോഗബാധിതനും, വീൽ ചെയറിൽ ജീവിച്ചിരുന്ന വ്യക്തിയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുറത്തു താമസിക്കുന്ന ഇവരുടെ മകളാണ് അമ്മയും സഹോദരനും കൊല്ലപ്പെട്ട നിലയിൽ വീടിന് വെളിയിലെ ജനൽ വഴി കണ്ടെത്തിയത്. പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

OTHER SECTIONS