വടിയും കോടാലിയും ഉപയോഗിച്ച്‌ ഡോള്‍ഫിനെ സംഘംചേര്‍ന്ന് തല്ലിക്കൊന്നു

By sisira.08 01 2021

imran-azhar

 


ലക്നൗ: ഉത്തർപ്രദേശിൽ ഒരു സംഘം ആളുകൾ ചേർന്ന് വടിയും കോടാലിയും ഉപയോഗിച്ച് ഡോൾഫിനെ തല്ലിക്കൊന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതിന് പിന്നാലെ മൂന്ന് പേരെ പ്രതാപ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തു.

 

ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആള്‍ക്കൂട്ടത്തില്‍ ചിലര്‍ ഡോള്‍ഫിനെ പിടിച്ചുവെച്ച് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.

 

കരയിലുള്ള ചിലര്‍ ഡോള്‍ഫിനെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതൊന്നും സംഘം ചെവികൊണ്ടില്ല. അടിയേറ്റ് ഡോള്‍ഫിന്റെ ശരീരത്തില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നതും വീഡോയില്‍ കാണാം.

 

വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയപ്പോൾ ഡോൾഫിൻ കനാലിന് സമീപം ജീവനില്ലാതെ കിടക്കുന്നതാണ് കണ്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

 

ചുറ്റുംകൂടിനിന്ന ഗ്രാമവാസികളോട് സംഭവത്തെക്കുറിച്ച് ചോദിച്ചെങ്കിലും ആരും സത്യാവസ്ഥ തുറന്നുപറയാൻ തയ്യാറായില്ലെന്ന് എഫ്ഐആർ റിപ്പോർട്ടിലുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

സംരക്ഷിത ഇനത്തിൽപ്പെട്ട ഡോൾഫിനോടാണ് ഇത്തരമൊരു ക്രൂരത. കൂടുതൽ പരിശോധനയിൽ കോടാലി ഉൾപ്പെടെയുള്ളവ ഉപയോഗിച്ചുള്ള മുറിവുകൾ ഡോൾഫിന്റെ ശരീരത്തിൽ കണ്ടെത്തിയെന്നും എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു.

 

വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതോടെ മൂന്ന് പ്രതികളെയും സമീപത്തുള്ള ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്തു.

OTHER SECTIONS