സ്തീധനം നല്‍കാത്തതിന് യുവതിയെ ഭര്‍ത്താവ് ആസിഡ് ഒഴിച്ചു പൊള്ളിച്ചു

By BINDU PP.16 Jun, 2017

imran-azhar

 
ചെങ്ങന്നൂര്‍: സ്തീധനം നല്‍കാത്തതിന് യുവതിയെ ഭര്‍ത്താവ് ആസിഡ് ഒഴിച്ചു പൊള്ളിച്ചു. പുനലൂര്‍ പിറവന്തൂര്‍ സ്വദേശി ധന്യാ കൃഷണനെയാണ് ഭര്‍ത്താവ് ബിനുകുമാര്‍ ആസിഡ് ഒഴിച്ച് പൊളളിച്ചത്.യുവതിയെ മരക്കഷണം കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയെന്നും പരാതിയുണ്ട്.പത്തനംതിട്ട ചെങ്ങന്നൂരില്‍ ഇക്കഴിഞ്ഞ ആറാം തീയതിയാണ് സംഭവം ഉണ്ടായത്. സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് യുവതിയെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും ശരീരത്ത് ആസിഡ് ഒഴിച്ചു പൊളളലേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ശരീരത്തില്‍ ഗുരുതരമായ പൊള്ളലേറ്റതിനെ തുടര്‍ന്ന് ഒരാഴ്ചയോളം ധന്യ ആശുപത്രിയില്‍ ചികത്സയിലായിരുന്നു.ഇവരുടെ വിവാഹത്തിനോടനുബന്ധിച്ച് 20 പവനും അമ്പതിനായിരം രൂപയും ബിനുവിന് സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ ഇതു പോരെന്നും ഇനിയും രണ്ട ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ബിനുകുമാര്‍ യുവതിയെ മര്‍ദ്ദിച്ചത്. സംഭവത്തെ തുടര്‍ന്ന് ബിനു കുമാര്‍ ഒളിവിലാണ്.