അശ്ലീല സൈറ്റ് നിര്‍മ്മിച്ച എഞ്ചിനീയര്‍ പിടിയില്‍

By Abhirami Sajikumar.01 Mar, 2018

imran-azhar

ഹൈദരാബാദ്: അശ്ലീല സൈറ്റ് നിര്‍മ്മിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത യുവ എഞ്ചിനീയര്‍ പിടിയില്‍. ഹൈദരാബാദിലെ സിവില്‍ എഞ്ചിനീയറായ രുദ്രവറാപു രഘുവരനാണ് പിടിയിലായത്.

അശ്ലീല സൈറ്റ് നിര്‍മ്മിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പബ്ലിഷ് ചെയ്യുകയായിരുന്നു ഇയാള്‍. തെലുങ്കിലെ ഒരു പ്രധാന നടന്റെ ചിത്രങ്ങളും മോര്‍ഫ് ചെയ്ത് ഇയാള്‍ സൈറ്റില്‍ പബ്ലിഷ് ചെയ്തിരുന്നു. ഇത്തരം സൈറ്റുകളിലൂടെ പണം നേടാന്‍ കഴിയുമെന്നാണ് യുവാവ് വിചാരിച്ചത്. മെഡിപ്പള്ളിയില്‍ നിന്നാണ് യുവാവിനെ സിഐഡി അറസ്റ്റ് ചെയ്തത്.

OTHER SECTIONS