നിരവധി കഞ്ചാവു കേസുകളിലെ പ്രതി കൊച്ചി സെന്‍ട്രല്‍ പോലീസിന്റെ പിടിയില്‍

By S R Krishnan.13 Apr, 2017

imran-azhar


കൊച്ചി: എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ലാല്‍ജിയുടെ നിര്‍ദ്ദേശാനുസരണം പിടികിട്ടാപ്പുള്ളിയെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. 2009മുതല്‍ നിരവധി കഞ്ചാവു കേസുകളിലെ പ്രതിയായ കളമശ്ശേരി ചങ്ങമ്പുഴ നഗര്‍ പാലക്കാമറ്റം വീട്ടില്‍ ബദറുദീന്റെ മകന്‍ സിറാജ് എന്നയാളെ ക്രിമിനലലാണ് ഏറെ ദിവസത്തെ പരിശ്രമത്തിനൊടുവില്‍ വലയിലായത്. കഞ്ചാവു കേസുകളിലെ സ്ഥിരം പ്രതിയായിരുന്ന സിറാജ് കേസുകളില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ജാമ്യത്തിലിറങ്ങി ഒഴിവില്‍ പോയ ശേഷം കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടു വരികയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്.ഐ വിപിന്‍ദാസ് സിവില്‍പോലീസ് ഓഫീസര്‍ സുനില്‍, അജ്മല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

 

loading...