By Rajesh Kumar.20 02 2021
ലഖ്നൗ: യുവതിയുടെ വിവാഹശേഷം മുന്കാമുകന് സ്വകാര്യ വീഡിയോകള്‍ യുവതിയുടെ ഭര്‍ത്താവിന് അയച്ചു നല്കി. യുവതിയുടെ പരാതിയില്‍ കാമുകന് ഉത്തര്‍പ്രദേശിലെ നഖാസ സ്വദേശി ഇരുപത്തിരണ്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി എട്ടിനായിരുന്നു യുവതിയുടെ വിവാഹം. ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് മുന്കാമുകന് സ്വകാര്യ വീഡിയോ ഭര്‍ത്താവിന് അയച്ചത്. ഇതോടെ ഭര്‍ത്താവ് യുവതിയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു.
പ്രതിയും യുവതിയും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നു. പതിവായി ഇയാള്‍ യുവതിയുടെ വീട്ടിലെത്തിയിരുന്നു. ഇവരുടെ സ്വകാര്യനിമിഷങ്ങളുടെ വീഡിയോകളും ഇയാള്‍ മൊബൈലില്‍ പകര്‍ത്തി.
ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടും വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. തുടര്‍ന്ന് യുവതി മൊബൈല്‍ നമ്പറടക്കം മാറ്റിയിരുന്നു.