ക്ലാസില്‍ നാണം കെടുത്തിയ അധ്യാപികയെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം കൊലപ്പെടുത്തി യുവാവ്

By Lakshmi priya.18 03 2022

imran-azhar

ബ്രസല്‍സ് (ബെല്‍ജിയം): പ്രൈമറി സ്‌കൂളില്‍ തന്നെ നാണംകെടുത്തിയ അധ്യാപികയെ 30 വര്‍ഷത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി യുവാവ്. 2020 ലാണ് 59 കാരിയായ മരിയ വെര്‍ലിന്‍ഡെനെ 37 കാരനായ ഗുണ്ടര്‍ യുവെന്റ്‌സ് കൊലപ്പെടുത്തുന്നത്. 1990ല്‍ 7 വയസ്സുള്ളപ്പോഴാണ് അധ്യാപിക അപമാനിച്ചതെന്ന് യുവാവ് പറഞ്ഞു.

 


വീട്ടിനുള്ളില്‍ മരിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. മരിയയുടെ ശരീരത്തില്‍ 101 കുത്തേറ്റിരുന്നു. വീട്ടില്‍ നിന്ന് പണം നഷ്ട്‌പ്പെടാത്തതിനാല്‍ മോഷണശ്രമമല്ലെന്ന് പൊലീസ് ആദ്യം തന്നെ കണ്ടെത്തി. എന്നാല്‍ കൊലയാളിയെ പിടികൂടാന്‍ സാധിച്ചില്ല. അധ്യാപികയെ കൊലപ്പെടുത്തിയ വിവരം ഇയാള്‍ സുഹൃത്തിനെ അറിയിച്ചിരുന്നു. നൂറുകണക്കിന് ഡിഎന്‍എ പരിശോധന നടത്തിയ ശേഷമാണ് കൊലയാളിയെ കണ്ടെത്തിയത്. അധ്യാപിക കാരണം പഠനം ഉപേക്ഷിക്കേണ്ടി വന്നതായും ഇയാള്‍ വെളിപ്പെടുത്തി.

 

അതേസമയം, ദൈവവിശ്വാസിയായ ഇയാള്‍ വീടില്ലാത്തവര്‍ക്കായി നിരവധി സഹായങ്ങള്‍ ചെയ്തു വരികയായിരുന്നുവെന്ന് ബെല്‍ജിയം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

 

OTHER SECTIONS