പ്രണയം അംഗീകരിക്കാൻ കഴിഞ്ഞില്ല; മകളെ കൊന്ന് കഷ്ണങ്ങളാക്കി സ്യൂട്ട്കേസിനുള്ളിലാക്കിയ അച്ഛൻ അറസ്റ്റിൽ

By Chithra.10 12 2019

imran-azhar

 

മുംബൈ : മകളുടെ പ്രണയം അംഗീകരിക്കാൻ കഴിയാത്തതിനാൽ അവളുടെ മൃതദേഹം വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി സ്യൂട്ട്കേസിനുള്ളിലാക്കിയ കേസിൽ അച്ഛൻ അറസ്റ്റിൽ. അന്ധേരിയിലെ ലോജിസ്റ്റിക്സ് കമ്പനിയിൽ ജോലി ചെയ്യുന്ന 47 വയസ്സുകാരനായ അരവിന്ദ് തീവാരിയാണ് പൊലീസ് പിടിയിലായത്.

 

മകളുടെ പ്രണയം അംഗീകരിക്കാൻ തയ്യാറാകാത്ത അരവിന്ദ് അവളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ പലതവണ ശ്രമിച്ചിരുന്നു. എന്നാൽ ഇത് വകവെയ്ക്കാതെ മകൾ പ്രണയം തുടരുകയായിരുന്നു. ഇതിൽ ക്ഷുഭിതനായിട്ടാണ് ഇയാൾ മകളെ കൊലപ്പെടുത്തി മൂന്ന് കഷ്ണങ്ങളാക്കി സ്യൂട്ട്കേസിലാക്കിയത്.

 

മുംബൈയിലെ കല്യാൺ റെയിൽവെ സ്റ്റേഷന് സമീപമായിരുന്നു യുവതിയുടെ തലയില്ലാത്ത മൃതദേഹം ആദ്യം കണ്ടെത്തിയത്. ഓട്ടോയിൽ കയറിയ അരവിന്ദിന്റെ കൈയിലെ സ്യൂട്ട്കേസിൽ നിന്ന് ദുർഗന്ധം വമിച്ചതിനാൽ ഇതിനെ പറ്റി ഓട്ടോ ഡ്രൈവർ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ അരവിന്ദ് സ്യൂട്ട്കേസ് അവിടെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡ്രൈവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് പെട്ടിക്കുള്ളിൽ മൃതദേഹമാണെന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി പെൺകുട്ടിയുടെ പിതാവാണെന്ന് തിരിച്ചറിഞ്ഞത്.

OTHER SECTIONS