മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് വിദേശത്തേക്ക് കടന്നു; പോലീസ് അന്വേഷണം ആരംഭിച്ചു

By Preethi Pippi.07 10 2021

imran-azhar

 

കോഴിക്കോട്∙ കുന്ദമംഗലത്ത് പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് വിദേശത്തേക്ക് കടന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയാണോ എന്നും പെണ്‍കുട്ടിയും കുടുംബവും സംശയിക്കുന്നു.

 


ഇയാൾ പലതവണ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചു. പുറത്തുപറഞ്ഞാല്‍ ഉമ്മയെയും ഇളയ സഹോദരിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അശ്ലീല വീഡിയോ കാണിച്ചാണ് ഇയാൾ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ പഠനത്തില്‍ പിന്നാക്കം പോയപ്പോഴാണ് കുട്ടിയെ അധ്യാപകര്‍ ശ്രദ്ധിച്ചതും വിവരം പുറത്തായതും.

 

 

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോഴേക്കും പ്രതി വിദേശത്തേയ്ക്ക് കടന്നുകളഞ്ഞിരുന്നു. ഇക്കാര്യം പലതവണ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും കുന്ദമംഗലം പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ പ്രതിയെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി പൊലീസ് അറിയിച്ചു.

 

 

OTHER SECTIONS