യു.എസില്‍ വെടിവെപ്പ്; കുട്ടികളെ വെടിവെച്ച് കൊന്ന് പിതാവ് ജീവനൊടുക്കി

By santhisenanhs.01 03 2022

imran-azhar

കാലിഫോര്‍ണിയയിലെ ക്രിസ്ത്യന്‍ പള്ളിയില്‍, മൂന്ന് മക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം, പിതാവ് വെടിയുതിര്‍ത്ത് ജീവനൊടുക്കി. കൊല്ലപ്പെട്ട കുട്ടികളെല്ലാം 15 വയസ്സില്‍ താഴെയുള്ളവരാണെന്ന് സാക്രമെനോ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. വെടിവെപ്പില്‍ മറ്റൊരാളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

 

തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് അഞ്ചുമണിയോടെ, വെടിവെപ്പ് നടന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്, സ്ഥലത്തെത്തിയ പോലീസ്, മൂന്ന് കുട്ടികളടക്കം അഞ്ചുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാകാം എന്ന നിഗമനത്തിലാണ് പോലീസ്.

 

തുടര്‍ച്ചയായുണ്ടാകുന്ന വെടിവെപ്പുകളിലും കൊലപാതകങ്ങളിലും കാലിഫോര്‍ണിയ ഗവര്‍ണര്‍ നടുക്കം രേഖപ്പെടുത്തി. വിവേകശൂന്യമായ മറ്റൊരു തോക്ക് ആക്രമണം കൂടി അമേരിക്കയില്‍ ഉണ്ടായിരിക്കുന്നു ഇത്തവണ നമ്മുടെ മുറ്റത്താണ്, കുട്ടികളുള്ള ഒരു പള്ളിയില്‍. നമ്മുടെ മനസ് ഇരകള്‍ക്കൊപ്പവും അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പവുമാണ്. സംഭവത്തില്‍ നിയമപാലകരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണെന്നും അദ്ദേഹം ട്വീറ്ററിലൂടെ അറിയിച്ചു

OTHER SECTIONS