പോണ്‍ വീഡിയോ കണ്ട മകന്റെ കൈപ്പത്തി വെട്ടിമാറ്റി പിതാവ്

By BINDU PP .06 Mar, 2018

imran-azhar

 

 

ഹൈദരാബാദ്: പോണ്‍ വീഡിയോ കണ്ടു എന്ന കാരണത്താൽ പിതാവ് മകന്റെ കൈപ്പത്തി വെട്ടിമാറ്റി. സ്ഥിരമായി അശ്ലീല വീഡിയോ കാണുന്ന മകന്‍റെ കൈപ്പത്തി പിതാവ് വെട്ടിമാറ്റുകയായിരുന്നു. ഹൈദരാബാദിലെ ജല്‍പ്പള്ളിയിലാണ് സംഭവം.സുഹൃത്തുക്കളോടൊപ്പം കറങ്ങി നടന്നിരുന്ന ഇളയ മകന്‍ ഖാലിദ് ഖുറേഷിയ്ക്ക് പിതാവ് ഖയാം ഖുറേഷി ഒരു മൊബൈല്‍ കടയില്‍ ജോലി ശരിയാക്കി കൊടുത്തിരുന്നുവെങ്കിലും ഖാലിദ് ജോലിയ്ക്ക് പോയിരുന്നില്ല. സ്ഥിരമായി വീട്ടിലെത്താതിരുന്ന ഖാലിദ് വന്നാല്‍ തന്നെ മുഴുവന്‍ സമയവും മൊബൈലിലായിരുന്നുവെന്നും പിതാവ് ഖയാം ഖുറേഷി പറയുന്നു.

 

 

പിന്നീടാണ് മകന് മൊബൈലില്‍ അശ്ലീല വീഡിയോ കാണുന്ന ശീലമമുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടത്.ആ ദുശ്ശീലം മാറ്റാന്‍ ഖയാം ശ്രമിച്ചെങ്കിലും യാതൊരുഫലവുമുണ്ടായില്ല. ഒരു ദിവസം ഖാലിദ് മൊബൈലില്‍ പോണ്‍ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഖയാം പെട്ടെന്നുളള ദേഷ്യത്തില്‍ മകന്‍റെ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഖാലിദിനെ ഹൈദരാബാദിലെ ഒസ്മാനിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യത്തിനു ശേഷം പിതാവ് പോലീസില്‍ കീഴടങ്ങി.

OTHER SECTIONS