പിഞ്ചു കുഞ്ഞുങ്ങളെ പുഴയിലെറിഞ്ഞ് ദേഷ്യം തീര്‍ത്ത അച്ഛന്‍!

By Kavitha J.06 Aug, 2018

imran-azhar

 

ഹൈദരാബാദ്: പിഞ്ച് കുഞ്ഞുങ്ങളെ പുഴയിലെറിഞ്ഞ് കൊന്ന് അച്ഛന്‍. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഭാര്യയുമായി വഴക്കിട്ടതിന്റെ ദേഷ്യത്തില്‍ ആറ്, മൂന്ന് മാസം പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെയാണ് അച്ഛനായ വെങ്കിടേഷ് പുഴയിലെറിഞ്ഞ് കൊന്നത്. അടുത്ത ഗ്രാമത്തിലെ പുഴയില്‍ മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ട നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വെങ്കിടേഷിന്റെ രണ്ടാം ഭാര്യയായ അമരാവതിയില്‍ ഉണ്ടായ കുട്ടികളാണ് കൊല്ലപ്പെട്ടത്. ആദ്യ ഭാര്യയില്‍ കുട്ടികള്‍ ജനിക്കാതിരുന്നതോടെയാണ് ഇയാള്‍ രണ്ടാമതും വിവാഹം കഴിച്ചതെന്ന് പൊലീസ് പറയുന്നു. കുടുംബ കലഹത്തെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച അമരാവതി കുട്ടികളുമായി തന്റെ വീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം, ഭാര്യാ വീട്ടിലെത്തിയ വെങ്കിടേഷ് ഇവരുമായ് തിരികെ വരുന്ന വഴിയില്‍ വെച്ച് ഇവര്‍ തമ്മില്‍ വീണ്ടും വഴക്കുണ്ടായി. വഴക്കിന്റെ ദേഷ്യത്തില്‍ വെങ്കിടേഷ് കുട്ടികളെ പുഴയിലേക്ക് എറിയുകയായിരുന്നു എന്ന് അമരാവതി പറഞ്ഞു.

OTHER SECTIONS