വൈദികനും അധ്യാപികയും തമ്മിലുള്ള ബന്ധം സഭ ഒതുക്കുന്നുവെന്ന് ആരോപണം

By online desk.28 Sep, 2017

imran-azhar

കൊച്ചി: രണ്ട് കുട്ടികളുടെ മാതാവും ഭര്‍തൃമതിയുമായ യുവതിയുമായി മുങ്ങിയ വൈദികനെ സംരക്ഷിക്കാന്‍ സഭ ശ്രമിക്കുന്നതായി ആരോപണം. സഭയ്ക്ക് ദുഷ്പരുണ്ടാകാതിരിക്കാന്‍ തൃശൂരിലെ ഉന്നതരായ വൈദികര്‍ ഇടപെട്ട് രഹസ്യമായി വച്ചിരിക്കുകയാണെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്.

യുവതി ചിയ്യാരം ഇടവകയിലെ അറിയപ്പെടുന്ന ധനിക കുടുംബത്തിലെ അംഗമാണ്. യുവതിയുടെ വീട്ടില്‍ യുവവൈദികന്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. സണ്ഡേ സ്കൂള്‍ അധ്യാപികയായിരുന്നതിനാല്‍ യുവതിയുമായി അടുപ്പം ആരും സംശയത്തോടെ വീക്ഷിച്ചിരുന്നില്ല.

കാര്യം വഷളായത് പള്ളിക്കുള്ളില്‍ നിന്ന് നാട്ടുകാര്‍ വൈദികന്യ്രും യുവതിയെയും പൊക്കിയതോടെയാണ്. യുവതിയെ ഭര്‍ത്താവ് അവരുടെ വീട്ടില്‍ കൊണ്ടാക്കി. ഇവിടെയെത്തിയ വൈദികന്‍ യുവതിര്യും കൂട്ടി മുംബെയിലേക്ക് പോവുകയായിരുന്നു.

തൃശൂര്‍ ചിയ്യരം പള്ളിയിലെ മുന്‍ വൈദികനാണ് കഴിഞ്ഞ ആഗസ്തില്‍ സണ്ഡേ സ്കൂള്‍ അധ്യാപികയുമായി നാടുവിട്ടത്. തുടര്‍ന്ന് ഇവരെ കാണാനില്ലെന്ന് കാട്ടില്‍ ഭര്‍ത്താവ് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വൈദികനെതിരെ പൊലീസ് കേസെടുത്തു. ഇതിനിടെ യുവതി കുട്ടികളുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരായി.

കേസായതോടെ വൈദികന്‍ യുവതിയെ വിട്ട് മുങ്ങി.സി എം ഐ സഭയുടെ ഉടമസ്ഥതയിലുള്ള ചേതന സ്റ്റുഡിയോയുടെ ഡയറക്ടറായും സെര്‍ന്‍റ് അലോഷ്യസ് കോളേജിലെ അധ്യാപകനായും വൈദികന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

OTHER SECTIONS