ഏഴ് ലക്ഷത്തിന് വേണ്ടി മകളെ വിറ്റ പിതാവ് പിടിയില്‍

By online desk .13 11 2019

imran-azhar

 

 

ജയ്പൂര്‍: രാജസ്ഥാനില്‍ സ്വന്തം മകളെ ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റ പിതാവ് പിടിയില്‍. കുട്ടിക്ക് 13 വയസാണ് പ്രായം. പെണ്‍കുട്ടിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കുട്ടിയെ കടത്തിക്കൊണ്ടുപോയതിന് പൊലീസ് രണ്ടുപേരെ ആറസ്റ്റ് ചെയ്തു. ജൂണിലാണ് പെണ്‍കുട്ടിയെ കാണാതായത്.

 

ജൂലൈയില്‍ പിതാവിനെയും മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജയിലിലാണ്. പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് പൊലീസ് അറിയിച്ചു. ജൂണ്‍ 30 നാണ് കുട്ടിയെ കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയെ വീട്ടില്‍ കാണാതായതോടെ അന്വേഷിച്ച ബന്ധുക്കളോട് ഒരു സംഘം ആളുകള്‍ കുട്ടിയെ തട്ടികൊണ്ടുപോയെന്ന് കള്ളം പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ കേസു നല്‍കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും കുട്ടിയെ കൈമാറിയ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പൊലീസിന് പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇതോടെ പെണ്‍കുട്ടിയുടെ അമ്മാവന്‍ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കി. ഈ കേസ് ഇനി നവംബര്‍ 15ന് പരിഗണിക്കും.

 

 

OTHER SECTIONS