മൂന്നാമതും പെണ്‍കുഞ്ഞ് പിറന്നു; ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ മുത്തശ്ശി കൊന്നു

By Rajesh Kumar.21 02 2021

imran-azhar

 

ചെന്നൈ: മധുരയിലെ ഉസിലംപട്ടിയില്‍ ഏഴു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി. സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശിയെ പൊലിസ് അറസ്റ്റ് ചെയ്തു.

 

ചിന്നസാമി-ശിവപ്രിയ ദമ്പതികളുടെ മകളാണ് മരിച്ചത്. കഴിഞ്ഞ ദിവസം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ എത്തുമ്പോള്‍ കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മുഖത്ത് നഖം ഉരഞ്ഞ പാടുണ്ടായിരുന്നത് ഡോക്ടര്‍മാരില്‍ സംശയമുണ്ടാക്കി.

 

ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ദുരൂഹമരണത്തിനു കേസെടുത്തു. പിന്നീട് കുട്ടിയെ കൊന്നതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.

 

കുട്ടിയെ കൊല്ലുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ മുത്തശ്ശി സമ്മതിച്ചു. മൂന്നാമതും പെണ്‍കുട്ടി പിറന്നതിനെ തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുത്തശ്ശി പൊലീസിനോട് പറഞ്ഞത്.

 

രക്ഷിതാക്കള്‍ക്കു പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുകയാണെന്നു പൊലീസ് പറഞ്ഞു.

 

 

 

OTHER SECTIONS