മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തി; യുവാവ് അറസ്റ്റില്‍

By Online Desk .02 02 2019

imran-azhar

 

 

വിഴിഞ്ഞം: കൂട്ടം ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ യുവാവ് സുഹൃത്തിനെ ബിയര്‍കുപ്പി കൊണ്ട് കുത്തി. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം കരിമ്പളഅളിക്കര സ്വദേശി ആന്റണിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സുഹൃത്തായ യുവാവിനെ വിഴിഞ്ഞം പോസീസ് കസ്റ്റഡിയിലെടുത്തു.

 

വെള്ളിയാഴ്ച്ച രാത്രി 9.30 ന് വിഴിഞ്ഞം ഫിഷ്‌ലാന്‍ഡിന് സമീപമായിരുന്നു സംഭവം. സമാന്തര ബാറുപോലെയാണ് ഇവിടെ പലരും സംഘം ചേര്‍ന്ന് മദ്യപിക്കുന്നതെന്ന ആക്ഷേപമുണ്ട്. പോലീസ് പെട്രോളിംഗോ സംവിധാനം ഇവിടെ കര്‍ശനമല്ലാത്തതാണ് ഇതിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

OTHER SECTIONS