കര്‍ണ്ണാടകയിൽ ബലാത്സംഗം ചെറുത്ത; 23 കാരിയെ ചുട്ടുകൊന്നു

By Preethi Pippi.05 10 2021

imran-azhar

 

കര്‍ണ്ണാട: ബലാത്സംഗ ശ്രമം ചെറുത്ത വിവാഹിതയായ 23കാരിയെ കര്‍ണ്ണാടകയിൽ ചുട്ടുകൊന്നു. കര്‍ണ്ണാടക യാദ്ഗിര്‍ ജില്ലയില്‍ ശഹാന്‍പുരിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്. ബാലമ്മ എന്ന യുവതിയാണ് അക്രമത്തിന് ഇരയായത്.

 

തൊട്ടടുത്ത ഗ്രാമത്തിലെ ഗംഗപ്പയാണ് ഇവരെ ആക്രമിച്ചതെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്പൊള്ളലേറ്റ് ഗുരുതര നിലയിലായ ബാലമ്മയെ കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ച്‌ പൊലിസ് ഇവരുടെ മൊഴിയെടുത്തിരുന്നു.

 

നേരത്തെയും ഇയാള്‍ ബാലമ്മയെ ആക്രമിച്ചിരുന്നു. എന്നാല്‍ ഇവര്‍ പൊലീസിനെ അറിയിച്ചില്ല. ഗ്രാമവാസികള്‍ ഇക്കാര്യം അറിഞ്ഞ് ഗംഗപ്പയ്ക്കു താക്കീത് നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ ഭര്‍ത്താവ് പുറത്തുപോയ സമയം ഇയാള്‍ ബാലമ്മയെ ആക്രമിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ബാലമ്മയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ എതിര്‍ത്തു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു.

 

 

OTHER SECTIONS