ആദ്യ രാത്രിയില്‍ ഭര്‍ത്താവ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു

By BINDU PP .05 Dec, 2017

imran-azhar

 

 

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ആദ്യ രാത്രിയില്‍ ഭര്‍ത്താവ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. കത്തി ഉപയോഗിച്ച് യുവതിയുടെ ശരീരഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുകയും മുഖത്തും സ്വകാര്യ ഭാഗങ്ങളിലും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി യുവതി പൊലീസില്‍ പരാതി നല്‍കി. തനിക്ക് ലൈംഗികശേഷിക്കുറവാണെന്നും ഇത് പുറത്താരോടും പറയരുതെന്ന് പറഞ്ഞുമാണ് യുവതിയെ മര്‍ദ്ദനത്തിന് ഇരയാക്കിയത്.സ്‌കൂള്‍ അധ്യാപകനായ പ്രകാശും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമായ ശൈലജയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ആദ്യ രാത്രിതന്നെ ശൈലജയെ ക്രൂര മര്‍ദ്ദത്തിന് ഇരയാക്കുകയായിരുന്നു. പുറത്ത് ശബ്ദം കേള്‍ക്കാതിരിക്കാന്‍ ശൈലജയുടെ വായില്‍ തുണി തിരുകിയായിരുന്നു പ്രകാശ് മര്‍ദ്ദിച്ചത്. ശൈലജയെ ചിറ്റൂരിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

OTHER SECTIONS