പത്തനംതിട്ടയിൽ അഞ്ചു വയസ്സുകാരി മർദ്ദനമേറ്റ് മരിച്ചു; പീഡനത്തിനിരയായെന്നു സംശയം; രണ്ടാനച്ഛൻ കസ്റ്റഡിയിൽ

By Aswany Bhumi.05 04 2021

imran-azhar

 

 

പത്തനംതിട്ട: കുമ്പഴയില്‍ ക്രൂര മർദനത്തിനിരയായ അഞ്ചുവയസുകാരി മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായി അമ്മ മൊഴി നല്‍കിയിട്ടുണ്ട്.കുട്ടി പീഡനത്തിന് ഇരയായതായും സംശയം ഉയർന്നിട്ടുണ്ട്.

 

ഇതിനെത്തുടര്‍ന്നാണ് പോലീസ് രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തത്.പോലീസ് ഇതിനോടകം അന്വേഷണം ആരഭിച്ചിട്ടുണ്ട്.

 

 

OTHER SECTIONS