നാലുമാസം പ്രായമുള്ള കുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപെടുത്തിയ സംഭവം: പ്രതിക്ക് വധ ശിക്ഷ

By Bindu PP .12 May, 2018

imran-azhar

 

 

ഇൻഡോർ: നാലുമാസം പ്രായമുള്ള കുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപെടുത്തിയ സംഭവത്തിൽ പ്രതിക്ക് വധ ശിക്ഷ.കഴിഞ്ഞ മാസം മധ്യപ്രദേശിലാണ് ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയത്. ഈ കൊടും ക്രൂരതയ്ക്ക് പോക്സോ നിയമപ്രകാരം ഇൻഡോർ സെഷൻ കോടതി ശിക്ഷ വിധിച്ചത്. 23 ദിവസത്തെ വിചാരണയ്ക്കു ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്.കുഞ്ഞിന്‍റെ കൊലപാതകം അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അക്രം ഷെയ്ക് വാദിച്ചു.

 

കരയാൻ മാത്രമറിമാവുന്ന കുഞ്ഞിനോടു പ്രതി ചെയ്തത് മനുഷ്യത്വരഹിതമാണെന്നു സെഷൻസ് ജഡ്ജ് വർഷ ശർമ നിരീക്ഷിച്ചു. ഇതിനുശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്.ഏപ്രിൽ 20-നാണ് മാതാപിതാക്കൾക്കൊപ്പം ഇൻഡോറിലെ രജ്വാഡ് ഫോർട്ടിനു സമീപത്തെ തെരുവിൽ കിടന്നുറങ്ങിയ കുഞ്ഞിനെ പ്രതി നവീൻ ഗഡ്കെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. കരഞ്ഞതിനെ തുടർന്നാണു കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനോടു വെളിപ്പെടുത്തിയിരുന്നു.

OTHER SECTIONS