കണ്ണൂരില്‍ സഹകരണ സൊസൈറ്റിയില്‍ കോടികളുടെ വെട്ടിപ്പ്

By praveen prasannan.12 Aug, 2017

imran-azhar

കണ്ണൂര്‍: സഹകരണ സോസൈറ്റിയില്‍ കോടികളുടെ വെട്ടിപ്പ് കണ്ടെത്തി. കരിവെള്ളൂര്‍ സോഷ്യല്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയിലാണ് വന്പന്‍ തട്ടിപ്പ് കണ്ടെത്തിയത്.

2.25 കോടി രൂപയുടെ തട്ടിപ്പാണ് സഹകരണ യൂണിറ്റ് രജിസ്ട്രാറുടെ പരിശോധനയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലേയാണ് ഇവിടെ പരിശോധന തുടങ്ങിയത്. രാത്രി വൈകിയും പരിശോധന തുടരുകയാണ്.

മൂന്ന് വര്‍ഷമായി കോണ്‍ഗ്രസ് നേതൃത്വതിലുള്ള ഭരണസമിതിയാണുള്ളത്. പരിശോധനയെ തുടര്‍ന്ന് സൊസൈറ്റി സെക്രട്ടറി ഒളിവില്‍ പോയി.

മുക്കുപണ്ടം പണയം വച്ചും ഇവിടെ തട്ടിപ്പ് നടന്നെന്നാണ് വാര്‍ത്ത പുറത്തുവരുന്നത്.