ഓണ്‍ലൈനിലെ സുഹൃത്ത് 90 ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തു ; 18 കാരി ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയെ കൊന്നു തള്ളി

By online desk.20 06 2019

imran-azhar

 

 

ലോസ് ഏഞ്ചല്‍സ്: ഓണ്‍ലൈന്‍ സുഹൃത്ത് വാഗ്ദാനം ചെയ്ത 90 ലക്ഷം ഡോളറിന് 18 കാരി ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയെ കൊന്നുതള്ളി. അമേരിക്കയിലെ അലാസ്‌ക്ക സ്വദേശിനിയായ ഡെനാലി ബ്രെമറാണ് കുറ്റക്കാരി. ഓണ്‍ലൈനില്‍ പരിചയപ്പെട്ട ഇന്ത്യാനക്കാരന്‍ 21 വയസ്‌സുള്ള ഡാരിന്‍ ഷില്‍മില്‌ളര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്.


ഓണ്‍ലൈനിലുടെ പരിചയത്തിലായ ഇരുവരും ദീര്‍ഘനാളായി ആശയവിനിമയം നടത്തിയിരുന്നു. 'ടെയ്‌ലര്‍' എന്ന വ്യാജപ്പേരില്‍ ലക്ഷപ്രഭുവായി ചമഞ്ഞായിരുന്നു ഷില്‍മില്‌ളര്‍ ബ്രെമറുമായി ആശയവിനിമയം നടത്തിയിരുന്നത്. ഇരുവരും തമ്മില്‍ അലാസ്‌കയിലെ ആരെയെങ്കിലും ബലാത്സംഗം ചെയ്യാനും കൊലപ്പെടുത്താനുമുള്ള പദ്ധതികള്‍ ഓണ്‍ലൈനില്‍ ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ആരെയെങ്കിലൂം ആക്രമിച്ച് കൊലപ്പെടുത്തി അതിന്റെ ദൃശ്യങ്ങള്‍ അയച്ചു തരാമെങ്കില്‍ 90 ലക്ഷം ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ഇതേത്തുടര്‍ന്ന് ബ്രെമര്‍ നാലു കൂട്ടുകാരെ കൂടി കൃത്യം നടത്താന്‍ കൂട്ടി ബ്രെമറുടെ ഏറ്റവും അടുത്ത സുഹൃത്ത് സിന്ധ്യാ ഹോഫ്മാനെ തന്നെ കൊല്‌ളാന്‍ പദ്ധതിയിടുകയായിരുന്നു.

 

ജൂണ്‍ 2 -ാം തീയതി ഹോഫ്മാനെ ഒരു യാത്ര പോകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ബ്രെമറും 16 കാരനായ കൂട്ടാളി കെയ്ഡന്‍ മക്കിന്‍േറാഷും വടക്കുകിഴക്കന്‍ ഭാഗത്തെ തണ്ടര്‍ബേഡ് വെള്ളച്ചാട്ടത്തിനരികിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇവിടെ വെച്ച് ബ്രെമറുടെ തോക്ക് ഉപയോഗിച്ച് മക്കിന്‍േറാഷാണ് ഹോഫ്മാന്റെ തലയ്ക്ക് പിന്നില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. അതിന് ശേഷം ഹോഫ്മാനെ ഒരു ടേപ്പ് കൊണ്ട് കെട്ടിയിട്ട് രണ്ടു പേരും ചേര്‍ന്ന് നദിയിലേക്ക് തള്ളിയിട്ടു. കൃത്യം നടത്തുമ്പോഴെല്‌ളാം ബ്രെമര്‍ ഷില്‍മില്‌ളറുമായി സംസാരിച്ചുകൊണ്ടിരുന്നു. ഹോഫ്മാനെ കെട്ടിയിടപ്പെട്ട നിലയില്‍ ഫോട്ടോയും വീഡിയോയും പകര്‍ത്തുകയും അത് ഷില്‍മില്‌ളര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു.


പിന്നീട് പൊലീസ് മൂന്ന് പേരെയും കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയ മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു. കൃത്യം, ഗൂഢാലോചന തുടങ്ങി അനേകം കുറ്റം ചുമത്തി ആറുപേരെയാണ് അറസ്റ്റ് ചെയ്തത്. ഷില്‍മില്‌ളര്‍ക്കും ബ്രെമര്‍ക്കുമെതിരെ ചൈല്‍ഡ് പോര്‍ണോഗ്രാഫി, ബാലചൂഷണം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. അന്വേഷണത്തിനിടയില്‍ ദൃശ്യം പകര്‍ത്തപ്പെട്ട ബ്രെമറുടെ ഫോണ്‍ പൊലീസ് പരിശോധനയ്ക്ക് വച്ചിരുന്നു. ഇതില്‍ ഷില്‍മില്‌ളറുടെ നിര്‍ദ്ദേശപ്രകാരം പ്രായപൂര്‍ത്തിയാകാത്ത പയ്യനെ കൊണ്ടു ലൈംഗിക ചൂഷണം നടത്തുന്നതിന്റെ ദൃശ്യം പകര്‍ത്തി ഷില്‍മില്‌ളര്‍ക്ക് അയച്ചതായും കണ്ടെത്തി. കൊലപാതക ദൃശ്യം ഉപയോഗിച്ച് പിന്നീട് ബ്രെമറെ ബ്‌ളാക്ക് മെയില്‍ ചെയ്യാനായിരുന്നു ഷില്‍മില്‌ളറുടെ പദ്ധതി. കൊലപാതകത്തിന് രണ്ടുപേര്‍ക്കും 99 വര്‍ഷം വരെ തടവ് കിട്ടിയേക്കാന്‍ സാദ്ധ്യയുണ്ട്.

OTHER SECTIONS