പത്ത് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

By online desk.21 08 2019

imran-azhar

 

 

തിരുവനന്തപുരം: എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡും തിരുവനന്തപുരം എക്സൈസ് ഐബി ടീമും നടത്തിയ സംയുക്ത പരിശോധനയില്‍ കോവളത്ത് നിന്ന് 10 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. ഒട്ടേറെ കഞ്ചാവ് കേസുകളില്‍ പ്രതിയായ തെക്കുപാറ സത്യനാണ് തമിഴ് നാട്ടില്‍ നിന്നും മോട്ടോര്‍ സൈക്കിളില്‍ കഞ്ചാവുമായി വരുമ്പോള്‍ അറസ്റ്റിലായത്. കിലോക്ക് 2500 രൂപ നിരക്കില്‍ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ തുണി എന്ന പട്ടണത്തില്‍ നിന്നും തമിഴ് നാട്ടിലെ മാര്‍ത്താണ്ഡത്ത് സംഭരിച്ച് വച്ച ശേഷം കുറച്ച് വീതം കേരളത്തില്‍ എത്തിക്കുകയായിരുന്നു ഇയാളുടെ പതിവ്. 10 കിലോ കഞ്ചാവ് കേരളത്തില്‍ ചില്ലറ വില്‍പന നടത്തുമ്പോള്‍ ഇയാള്‍ക്ക് 10 ലക്ഷം രൂപ ലഭിക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.

 

OTHER SECTIONS