വൃദ്ധനെ കഞ്ചാവ് മാഫിയ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു

By Online Desk .01 08 2019

imran-azhar

 

 

പാറശ്ശാല: അര്‍ദ്ധരാത്രിയില്‍ കഞ്ചാവ് മാഫിയ വൃദ്ധനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. നെടുങ്ങോട് തിനവിള വീട്ടില്‍ വിജയന്‍ 69 നെയാണ് വെട്ടി പരിക്ക് ഏല്‍പ്പിച്ചത്.തിങ്കളാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. ഒറ്റക്ക് താമസിക്കുകയായിരുന്നു വിജയനെ ഒരു സംഘം പേര്‍ വന്ന് കതക് തട്ടി വിളിക്കുകയും കതക് തുറന്നപ്പോള്‍ വെട്ടിയ ശേഷം അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ പാറശ്ശാല താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവ ദിവസം രാവിലെ വിജയന്‍ സമീപത്ത് കുറച്ച് ചെറുപ്പക്കാര്‍ പ്രദേശത്ത് തമ്പടിച്ചതിനെ വിജയന്‍ ചോദ്യം ചെയ്തിരുന്നു.ഇതിന് പ്രതികാരമായിട്ടാണ് വെട്ടിയതെന്ന് വിജയന്‍ പറഞ്ഞു.പാറശ്ശാല പൊലീസ് കേസ് ് അന്വേഷണം ആരംഭിച്ചു.

OTHER SECTIONS