വീട് കയറി കഞ്ചാവ് മാഫിയയുടെ ആക്രമണം

By Online Desk .24 06 2019

imran-azhar

 

 

കോട്ടയം: തിരുവാതുക്കലില്‍ വീട് കയറി ആക്രമണം നടത്തി കഞ്ചാവ് മാഫിയ. മാന്താറ്റില്‍ പ്രീമിയര്‍ കോളജിനു സമീപം കളത്തൂത്തറ മെഹബൂബിന്റെ വീടാണ് അക്രമി സംഘം തകര്‍ത്തത്. മെഹബൂബ്, അയല്‍വാസി കാര്‍ത്തിക്(24) എന്നിവര്‍ക്ക് ആക്രമത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. തലയ്ക്ക് കമ്പി വടി ഉപയോഗിച്ച് അടിയേറ്റ കാര്‍ത്തിക് മെഡിക്കല്‍ കോളജിലും, മെഹബൂബ് ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. പ്രദേശത്ത് കഞ്ചാവ് മാഫിയയുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം മാഫിയ സംഘവും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. ഇതിനു പകരം ചോദിക്കാന്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

OTHER SECTIONS