അരുവിക്കരയ്ക്കു സമീപം കഞ്ചാവ് വില്‍പനയ്ക്കിടെ രണ്ടുപേര്‍ അറസ്റ്റില്‍

By online desk .10 02 2020

imran-azhar

 

 

നെടുമങ്ങാട്: അരുവിക്കരയ്ക്കു സമീപം വെള്ളൂര്‍ക്കോണത്ത് പതിനേഴ് വയസുകാരന് കഞ്ചാവ് വില്‍ക്കുന്നതിനിടെ രണ്ടു പേര്‍ പിടിയിലായി. ഭഗവതിപുരം സഞ്ചു ഭവനില്‍ സഞ്ചു (19), വെള്ളൂര്‍ക്കോണം കൃപാലയത്തില്‍ ജിതിന്‍ (23) എന്നിവരെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് കഞ്ചാവ് വില്‍പന നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. സി.ഐ. ഷിബുകുമാര്‍, എസ്.ഐ. അരുണ്‍കുമാര്‍, സി.പി.ഒ.മാരായ അഭിലാഷ്, സുമേഷ്, ഷാലു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.

 

OTHER SECTIONS