അന്ധവിശ്വാസ കൊല അഞ്ച് വയസുകാരിയുടേ ജീവൻ പൊലിഞ്ഞു

By Preethi.10 07 2021

imran-azhar

 

കോഴിക്കോട് അഞ്ച് വയസ്സ്‌കാരിയുടെ ജീവൻ അപഹരിച്ചത് അമ്മയുടെ അന്ധവിശ്വാസം. കഴിഞ്ഞ ദിവസമാണ് അമ്മ കുട്ടിയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയത്. പയ്യാനക്കൽ ചാമുണ്ടിവളപ്പിൽ ആയിഷ രഹനെയെ അമ്മ സമീറയാണ് കൊലപ്പെടുത്തിയത്.

 

നാട്ടുകാർ വിവരം അറിയിച്ചതോടെ പോലീസ് എത്തിയാണ് അമ്മയെ അറസ്റ്റ് ചെയ്തത്. കുട്ടിക്ക് ബാധകയറിയെന്ന സംശയത്തിലാണ് അമ്മ കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡിയിലായിരുന്ന സമീറ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.

 

എന്നാൽ സമീറയ്ക്ക് മാനസികരോഗമില്ലെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകി. അതുകൊണ്ട് തന്നെ ഏതെങ്കിലും അന്ധവിശ്വാസത്തിന്റെ പേരിലാകാം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

 

 

OTHER SECTIONS