പെണ്‍കുട്ടിയുടെ ജഡം സ്യൂട്ട്‌കേസില്‍; രണ്ട് പേര്‍ അറസ്റ്റില്‍

By priya.03 09 2022

imran-azhar

 

പല്‍ഗര്‍: പതിനാലുകാരിയുടെ ജഡം സ്യൂട്ട്‌കേസില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ വാലിവ് പ്രദേശത്തെ റോഡരികിലാണ് പെണ്‍കുട്ടിയുടെ ജഡം കണ്ടെത്തിയത്. പല തവണ കുത്തേറ്റ ശരീരം പുതപ്പില്‍ പൊതിഞ്ഞാണ് സ്യൂട്ട്‌കേസിലാക്കിയത്.


മുംബൈ അന്ധേരി സ്വദേശിയായ പെണ്‍കുട്ടിയെ ഓഗസ്റ്റ് 25ന് സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് കാണാതായത്. ഇതേതുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ 26ന് മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ഗുജറാത്തില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടി. പ്രതികള്‍ക്ക് ഏകദേശം 21 വയസ്സാണ് പ്രായമെന്നും കൊലപാതകത്തിന് കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

 

OTHER SECTIONS