പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യുവാവിന് വ​ധ​ശി​ക്ഷ

By BINDU PP .06 Aug, 2018

imran-azhar

 

 

ഭോപ്പാൽ: മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പത്തൊന്പതുകാരനു കോടതി വധശിക്ഷ വിധിച്ചു. മുഹമ്മദ് തൗഹിദ് എന്ന യുവാവിനാണു കോടതി പരമാവധി ശിക്ഷ വിധിച്ചത്.ഏപ്രിൽ 24-നായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയായ രണ്ടരവയസുകാരിയെ തൗഹിദ് പീഡിപ്പിക്കുകയായിരുന്നു. കുഞ്ഞിന്‍റെ കരച്ചിൽകേട്ട് കുട്ടിയുടെ അമ്മ എത്തിയപ്പോൾ, പ്രതി കുഞ്ഞിനെ പീഡിപ്പിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ഇതേതുടർന്ന് അമ്മ ആളുകളെ വിളിച്ചുകൂട്ടി പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.കുറ്റപത്രം സമർപ്പിച്ച് 26 ദിവസത്തിനുള്ളിൽ കോടതി വാദം പൂർത്തിയാക്കി. 18 സാക്ഷികളെ കോടതി വിസ്തരിച്ചു.