ഓടുന്ന ട്രെയിനില്‍ മാനഭംഗത്തിനിരയായി

By Abhirami Sajikumar.02 Apr, 2018

imran-azhar

 

ന്യൂഡല്‍ഹി : സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഓടുന്ന ട്രെയിനില്‍ പീഡനത്തിനിരയായി. ഡല്‍ഹി- സഹാരന്‍പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

വനിതാകോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് മൂന്നുപേരടങ്ങിയ അക്രമിസംഘം ക്രൂരമായി പീഡിപ്പിച്ചത്.

സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ കൂടി ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

 

OTHER SECTIONS