യുവതിയുടെ കൊടും ചതി

By Online Desk.06 Nov, 2017

imran-azhar


ആലപ്പുഴ: എട്ട് വര്‍ഷം പ്രണയിച്ച ശേഷം വിവാഹം ചെയ്ത യുവതി മധുവിധു ആഘോഷിച്ച് മടങ്ങി വന്ന ശേഷം ഭര്‍ത്താവിന്റെ ആത്മാര്‍ത സുഹൃത്തുമൊത്ത് ഒളി
ച്ചോടി. കായംകുളം ചിങ്ങോലി സ്വദേശിയായ യുവാവ് ഇപേ്പാള്‍ നാണക്കേട് കാരണം വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.

 


സ്വകാര്യ കോളേജ് അദ്ധ്യാപിക കൂടിയായ യുവതിയെ കാണാനിലെ്‌ളന്ന് കാണിച്ച് ഭര്‍ത്താവ് ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.ഗള്‍ഫില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ചിങ്ങോലി സ്വദേശിയായ യുവാവ്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോയപേ്പാള്‍ പെണ്‍കുട്ടിയെ ആദ്യമായി നേരില്‍ കാണുന്നത്.

 


പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു. പെണ്‍കുട്ടി എംഎഡ് പാസ്‌സായ ശേഷം ഒരു സ്വകാര്യ ട്യൂഷന്‍ സെന്ററിലും പിന്നീട് ഒരു കോളേജിലും ക
രാര്‍ അടിസ്ഥാനത്തില്‍ പഠിപ്പിക്കുകയായിരുന്നു.രണ്ട് വര്‍ഷം മുന്‍പാണ് യുവാവ് വിദേശത്ത് ജോലിക്ക് പോയത്.കഴിഞ്ഞ മാസം 20നായിരുന്നു ഇരുവരടേയും വിവാഹം.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ആദ്യം വിവാഹത്തില്‍ ചെറിയ യോജിപ്പുണ്ടായിരുന്നുവെങ്കിലും പിന്നീട് പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിന് വീട്ടുകാര്‍ വഴങ്ങുകയായിരുന്നു. വലിയ ആര്‍ഭാടത്തോടെയാണ് ഇരുവരുടേയും വിവാഹം നടത്തിയത്.വിവാഹത്തിന് ശേഷം ഇരുവരും വാഗമണ്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ യാത്രയും പോയിരുന്നു.

 


എന്നാല്‍ വിവാഹത്തിന് ശേഷം രാത്രികാലങ്ങളില്‍ സ്ഥിരമായി പെണ്‍കുട്ടിക്ക് ഫോണില്‍ മെസേജുകള്‍ സ്ഥിരമായി വരുന്നതും പെണ്‍കുട്ടി വിഷാദഭാവത്തിലിരിക്കുന്ന
തും യുവാവിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് പലപേ്പാഴും ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്‌ള. ഒന്നാം തീയതി രാവിലെ പെണ്‍കുട്ടിയെ അവള്‍ പഠിപ്പിക്കുന്ന ട്യൂഷന്‍ സെന്റില്‍ ആക്കിയ ശേഷം യുവാവ് വീട്ടിലേക്ക് മടങ്ങി.
പിന്നീട് വീട്ടിലെത്തി കുളി കഴിഞ്ഞ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപേ്പാഴാണ് പെണ്‍കുട്ടിയുടെ മെസേ്‌സജ് കണ്ടത്. നിങ്ങളോടൊപ്പം ജീവിക്കാന്‍ എനിക്ക് താല്‍പര്യമ
ിലെ്‌ളന്നും നിങ്ങളുടെ സുഹൃത്തായ അയല്‍വാസിക്കൊപ്പം പോകുന്നുവെന്നുമായിരുന്നു സന്ദേശം.

 


യുവാവ് ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ അച്ഛനെ വിവരമറിയിക്കുകയും ഇരുവരും ഹരിപ്പാട് ഉള്‍പ്പടെ പോയി നേരിട്ട് അന്വേഷിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായി
ല്‌ള. പിന്നീട് ഇരുവരും പൊലീസില്‍ പരാതി നല്‍കി.അടുത്തസുഹൃത്തില്‍ നിന്നും ഇത്തരമൊരു ചതി യുവാവും സുഹൃത്തുക്കളും പ്രതീകഷിച്ചിരുന്നില്‌ള.ചെറുപ്പം മുതല്‍ യുവാവിന്റെ സുഹൃത്തായിരുന്ന അയല്‍വാസി ഇരുവരുടേയും പ്രണയത്തിനും പിന്നീട് വിവാഹത്തിന്റെ എല്‌ളാ ഒരുക്കങ്ങളും മുന്നില്‍ നിന്ന് നടത്തിയ ആളായിരുന്നു.

 


യുവാവ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന സമയത്ത് നാട്ടിലേക്ക് പെണ്‍കുട്ടിക്ക് സമ്മാനങ്ങള്‍ കൊടുത്ത് വിട്ടത് അയല്‍വാസിയുടെ മേല്‍ വിലാസത്തിലേക്കാണ്. പിന്നീട് ഇയാളാണ് സമ്മാനങ്ങള്‍ പെണ്‍കുട്ടിക്ക് എത്തിച്ച് കൊടുത്തിരുന്നത്.വിവാഹ സമ്മാനമായി വരനും വധുവിനും ഇയാള്‍ ഒരോ സ്വര്‍ണ്ണമോതിരവും സമ്മാനിച്ചിരുന്നു.

 

 

OTHER SECTIONS