പ്രണയ ലേഖനം നിരസിച്ച വിദ്യാര്‍ത്ഥിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു

By BINDU PP.10 Jul, 2018

imran-azhar

 

 


ചെന്നൈ: പ്രണയ ലേഖനം നിരസിച്ചെന്ൻ പേരിൽ വിദ്യാര്‍ത്ഥിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു. തമിഴ്‌നാട് പ്രകാശം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് സഹപാഠികള്‍ നോക്കി നില്‍ക്കേ വിദ്യാര്‍ത്ഥിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചത്. പൊളളലേറ്റ കുട്ടി ഗുരുതരാവസ്ഥയിലാണ്.കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ അധ്യാപകരാണ് തീയണച്ച്‌ കുട്ടിയെ ആശുപത്രിയിലാക്കിയത്.സഹപാഠിയായ പെണ്‍കുട്ടിയ്ക്ക് കൊടുക്കാന്‍ 15 വയസ്സുകാരനായ സീനിയര്‍ വിദ്യാര്‍ത്ഥി നല്‍കിയ കത്ത് കൈമാറാന്‍ ജൂനിയര്‍ വിദ്യാര്‍ത്ഥി വിസമ്മതിക്കുകയായിരുന്നു.