ആലുവയില്‍ വീട് കുത്തിത്തുറന്ന് 100 പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും കവര്‍ന്നു

By praveen prasannan.15 Jan, 2018

imran-azhar

ആലുവ: ആലുവയില്‍ വീട് കുത്തിത്തുറന്ന് നൂറുപവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു. ആലുവ മഹിളാലയം കവലയിലെ പടിഞ്ഞാറേപ്പറന്പില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച.

വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട് ബാങ്ക് ലോക്കറില്‍ നിന്നെടുത്ത് വീട്ടില്‍ വച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. മന്പുറത്ത് പോയിരുന്ന അബ്ദുള്ളയും കുടുംബവും ഞായറാഴ്ച രാത്രി മടങ്ങിയെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.

പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. എറണാകുളം ജില്ലയില്‍ സമീപകാലത്ത് രണ്ട് വന്‍ കവര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പൊലീസ് ജാഗ്രത പാലിക്കവെയാണ് വീണ്ടും കവര്‍ച്ച നടന്നിട്ടുള്ളത്. നേരത്തേ തൃപ്പൂണിത്തുറയിലെ രണ്ട് വീടുകളില്‍ വന്‍ കവര്‍ച്ചകള്‍ നടന്നിരുന്നു.

വീട്ടുകാരെ കെട്ടിയിട്ട ശേഷമാണ് സ്വര്‍ണ്ണവും പണവും കവര്‍ന്നത്. കവര്‍ച്ചക്കാരില്‍ മൂന്ന് പേരെ ഡല്‍ഹിയില്‍ നിന്ന് പിടികൂടിയിരുന്നു.

OTHER SECTIONS