സ്വര്‍ണ്ണം കടത്താന്‍ പുതിയ തന്ത്രം: കോഴിക്കോട് സ്വദേശിയില്‍ നിന്ന പിടിച്ചത് 35 ലക്ഷത്തിന്‍റെ സ്വര്‍ണ്ണം

By Subha Lekshmi B R.04 Aug, 2017

imran-azhar

കൊണ്ടോട്ടി: കരിപ്പൂരില്‍ യാത്രക്കാരന്‍റെ ചെരിപ്പിനുള്ളിലെ കളിമണ്‍ വസ്തുവില്‍ നിന്നു ഡയറക്ട്റേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (ഡിആര്‍ഐ) സംഘം വേര്‍തിരിച്ചെടുത്തതു 35 ലക്ഷം രൂപയുടെ സ്വര്‍ണം. സംഭവത്തില്‍ കോഴിക്കോട് കാക്കൂര്‍ സ്വദേശി കുഞ്ഞായിന്‍ കോയ(33) അറസ്റ്റിലായി. വ്യാഴാഴ്ച രാവിലെ എട്ടിനു ദുബായില്‍ നിന്നു കരിപ്പൂരിലെത്തിയ ഇയാള്‍ ധരിച്ചിരുന്ന ചെരിപ്പിനുളളില്‍ കളിമണ്ണിന്‍റെ രൂപത്തിലുള്ള വസതുവില്‍ സ്വര്‍ണ്ണം തരികളാക്കി ഒളിപ്പിച്ച രീതിയിലായിരുന്നു. ഇതു വേര്‍തിരിച്ചെടുക്കാനും മൂല്യം കണക്കാക്കാനും ഡിആര്‍ഐ സംഘം ഏറെ പണിപെട്ടു.

 

സ്വര്‍ണ്ണത്തൊഴിലാളിയുടെ സഹായത്തോടെയാണ് സ്വര്‍ണ്ണത്തരികള്‍ വേര്‍തിരിച്ചെടുത്തത്. 24 കാരറ്റുളള 1.23 കിലോ സ്വര്‍ണ്ണമാണ് കണ്ടെത്തിയത്. ഇവ മാര്‍ക്കറ്റില്‍ 35 ലക്ഷം രൂപ വിലമതിക്കും.

 

സ്വര്‍ണ്ണക്കടത്തിന് പുതിയ തന്ത്രങ്ങളും വിദ്യകളും മെനഞ്ഞ് കള്ളക്കടത്ത് സംഘം വീണ്ടും കരിപ്പൂരില്‍ പിടിമുറുക്കുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ 30 കിലോക്ക് മുകളില്‍ സ്വര്‍ണ്ണമാണ് കരിപ്പൂരില്‍ പിടികൂടിയത്.

loading...

OTHER SECTIONS