വാളയാറില്‍ 40 കോടിയുടെ ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ചു; യുവാവ് പിടിയില്‍

By Abhirami Sajikumar.19 Mar, 2018

imran-azhar

 

പാലക്കാട്: പാലക്കാട് വാളയാറില്‍ 40 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. തൃശൂര്‍ ചാവക്കാട് സ്വദേശി രാജേഷ്നെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് 36 കിലോ ഹാഷിഷ് ഓയിലുമായി ഇയാള്‍ പിടിയിലായത്.സംസ്ഥാന അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള എക്സൈസ് പരിശോധനയിലാണ് കാര്‍ പിടിയിലായത്. ആന്ധ്രപ്രദേശില്‍ നിന്നും എറണാകുളത്തേക്കാണ് ഇവ കൊണ്ടുപോകുന്നത്.

കഞ്ചാവ് ലായനി രൂപത്തിലാക്കി മിശ്രിതം ചേര്‍ത്ത് ഹാഷിഷ് ഓയിലാക്കിയശേഷം പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞു സൂക്ഷിച്ചാണ് ഇവ കടത്തിയത്. അടുത്തിടെ സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്