തിരുവനന്തപുരത്ത് പതിമൂന്ന് കോടി വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി

By uthara.22 03 2019

imran-azhar

 


തിരുവനന്തപുരം: തിരുവനന്തപുരത്ത്  നിന്ന് പതിമൂന്ന് കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി അഞ്ച്  പേരെ  എക്‌സൈസ് പിടി കൂടി . ഷെഫീക്ക്, ഷാജന്‍, അനില്‍ ,ബാബു , റാം ബാബു എന്നിവരെയാണ് പിടി കൂടിയത് .ആന്ധ്ര സ്വദേശിയാണ് റാം ബാബു. ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന ഹാഷിഷ് ഓയിൽ പിടിയിലായവരുടെ വാഹനത്തിലേക്ക് മാറ്റുകയായിരുന്നു . സ്ഥലത്ത് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അടക്കമുള്ളവര്‍ എത്തുകയും ചെയ്തു . ഇതുമായി ബന്ധപ്പെട്ട അന്വേഷം ആരംഭിച്ചതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു .

OTHER SECTIONS