അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതി

By online desk .24 06 2020

imran-azhar

കൊച്ചി: അച്ഛൻ കൊലപെടുത്താൻ ശ്രമിച്ച നവജാത ശിശുവിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി . കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരാണ് ഈ കാര്യം അറിയിച്ചത് അതേസമയം ഇനിയുള്ള എട്ടുമണിക്കൂർ ഏറെ നിർണ്ണായകമാണെന്നും ഡോക്ടർമാരുടെ സംഘം അറിയിച്ചു. കുഞ്ഞിന്റെ തലയിൽ കട്ട പിടിച്ച രക്തം ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു പിന്നാലെ കുഞ്ഞ് കൈകാലുകൾ അനക്കുകയും മുലപ്പാൽ കുടിക്കുകയും ചെയ്തിരുന്നു .

കഴിഞ്ഞ പതിനെട്ടാം തിയ്യതിയാണ് 54 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ കാലില്‍ പിടിച്ച്‌ ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. ബോധം നഷ്ടമായ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്.അച്ഛൻ ഷൈജു തോമസ് റിമാൻഡിലാണ്.

 

OTHER SECTIONS