സ്വവര്‍ഗ പങ്കാളിയെ കുത്തിക്കൊന്ന ശേഷം സുഹൃത്ത് തൂങ്ങി മരിച്ചു

By BINDU PP .05 Jun, 2018

imran-azhar

 

 

 

ചെന്നൈ: സ്വവര്‍ഗ പങ്കാളിയെ കുത്തിക്കൊന്ന ശേഷം സുഹൃത്ത് തൂങ്ങി മരിച്ചു. ചെന്നൈ നരസിംഹപുരം സ്വദേശി പ്രഭു(28), ചിന്ദാദ്രിപേട്ട് സ്വദേശി ശരവണന്‍(30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പങ്കാളിയായ പ്രഭുവിനെ കുത്തികൊന്ന ശേഷം ശരവണന്‍ തൂങ്ങി മരിക്കുകയായിരുന്നു.ദീര്‍ഘനാളായി പ്രഭുവും ശരവണനും പങ്കാളികളായി ഒന്നിച്ചു ജീവിക്കുകയായിരുന്നു. എന്നാല്‍ ഇരുവീട്ടുകാര്‍ക്കും ഈ ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. കുറച്ചുനാള്‍ മുമ്ബ് ശരവണന്റെ അമ്മ പ്രഭുവിനെ വിളിച്ച്‌ തന്റെ മകനെ കാണരുതെന്നും, ജീവിക്കാന്‍ അനുവദിക്കണമെന്നും താക്കീത് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. കൊലപാതകത്തിന് മുമ്ബ് ഇവര്‍ തമ്മില്‍ വഴക്കിടുന്ന ശബ്ദം അയല്‍ക്കാര്‍ കേട്ടിരുന്നു.

OTHER SECTIONS