ആലപ്പുഴയിൽ വയോധിക ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

By Chithra.22 07 2019

imran-azhar

 

ആലപ്പുഴ : തുമ്പോളിയിൽ വീട്ടമ്മയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തയ്യിൽ വീട്ടിൽ മറിയാമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 

70 വയസ്സുള്ള വയോധികയുടെ മൃതദേഹത്തിന്റെ കാലിലെയും കൈയിലെയും മാംസം നഷ്ടപ്പെട്ട നിലയിൽ ആണ് കാണപ്പെട്ടത്.

 

പുലർച്ചെ പത്രം ഇടാൻ വരുന്ന ആളാണ് മൃതദേഹം ആദ്യം കണ്ടത്. ഭർത്താവ് നേരത്തെ മരിച്ച മറിയാമ്മ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.

 

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

OTHER SECTIONS