മാനസിക വൈകല്യമുള്ള വീട്ടമ്മയെ മര്‍ദ്ദിച്ചു: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

By BINDU PP .31 Jan, 2018

imran-azhar

 

 

 

കൊച്ചി: വൈപ്പിനില്‍ മാനസിക വൈകല്യമുള്ള വീട്ടമ്മയെ അയല്‍ വാസികള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനുകള്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്ളിപ്പുറം കൈപ്പാശ്ശേരി ലിജ അഗസ്റ്റിന്‍(47), അച്ചാരു പറമ്ബില്‍ മോളി സെബാസ്റ്റ്യന്‍(44), പാറേക്കാട്ടില്‍ ഡീന ബിജു(37) എന്നിവരെ റിമാന്‍ഡ് ചെയ്തു.സംഭവത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ സ്ത്രീയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തലയോട്ടിക്കും മൂക്കിന്റെ പാലത്തിനും പൊട്ടലുണ്ടെന്നാണ് വിവരം. ആക്രമണത്തില്‍ 14കാരി മകള്‍ക്കും പരുക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം.

OTHER SECTIONS