ഭാര്യയെ തീ കൊളുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

By praveen prasannan.22 Aug, 2017

imran-azhar

തിരുവനന്തപുരം : ഭാര്യയെ തീ കൊളുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. പത്തനാപുരം പട്ടാഴി മൈലാടുംപാറ സൌമ്യാലയത്തില്‍ ഭാര്‍ഗ്ഗവന്‍ ഉണ്ണിത്താന്‍(62) ആണ് ഭാര്യ സുഭദ്രാമ്മയെ (55) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

സുഭദ്രാമ്മ ഗുരുതരവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭര്‍ത്താവിന്‍റെ അമിത മദ്യപാനത്തെ തുടര്‍ന്ന് സുഭദ്രാമ്മ ഏറെ നാളായി കായംകുളത്തെ സ്വന്തം വീട്ടിലായിരുന്നു താമസം. പട്ടാഴിയിലെ വീട്ടിലേക്ക് തിങ്കളാഴ്ച തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്.

സമീപവാസികള്‍ ബഹളം കേട്ട് ഓടിയെത്തി സുഭദ്രാമ്മയെ ആശുപതിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സുധീഷ്, സൌമ്യ എന്നിവരാണ് ഇവരുടെ മക്കള്‍.

loading...