കൊല്ലത്ത് യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനുപിന്നെലെ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

By online desk .27 10 2020

imran-azhar

 


കൊല്ലം: കൊല്ലം കുണ്ടറയിൽ കൊല്ലത്ത് യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനുപിന്നെലെ ഭർത്താവ് തൂങ്ങിമരിച്ചു. കുണ്ടറ വെള്ളിമാണ് സ്വദേശി സിജുവാണ് മരിച്ചത്. സിജുവിന്റെ ഭാര്യ രാഖി മൂന്നു വയസുപ്രായമുള്ള മകനുമായി അഷ്ടമുടി കായലിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് സിജുവിനെ വീടിനുളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാഖിയുടെ ആത്മത്യക്ക് പിന്നിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നായിരുന്നു നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചത് . . സിജു മദ്യപിച്ച് ബഹളം വക്കുന്ന അളായിരുന്നുവെന്നും ആരോപണമുയർന്നിരുന്നു. സിജു ഒളിവിലായിരുന്നുവെന്നും ഇയാൾക്കായി തെരച്ചിൽ തുടരുന്നുവെന്നുമായിരുന്നു പൊലീസ് പറഞ്ഞത്.

OTHER SECTIONS