കോട്ടയത്ത് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

By Anju.07 Apr, 2018

imran-azhar

 

 

കോട്ടയം: കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെ പേരുരിലാണ് സംഭവം. കോട്ടയം പേരൂര്‍ പൂവത്തു മൂടിന് സമീപം വാടകക്ക് താമസിക്കുന്ന മേരി (67) യെയാണ് ഭര്‍ത്താവ് പാപ്പച്ചന്‍ എന്ന് വിളിക്കുന്ന മാത്യു ദേവസ്യ (69) കൊലപ്പെടുത്തിയത്.

 

ഇടുക്കി സ്വദേശികളായ ഇവര്‍ മകള്‍ക്കും, ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പമാണ് പേരൂരില്‍ താമസിച്ചിരുന്നത്. അക്രമത്തിനിടക്ക് ഇവരുടെ ചെറുമകള്‍ക്കും തലക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിയെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാത്യുവിന് മാനസികാസ്വസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

OTHER SECTIONS