ഭര്‍ത്താവ് ഗള്‍ഫില്‍, ഭാര്യ അയല്‍വാസിയെ ഭര്‍ത്താവാക്കി

By online desk.13 Sep, 2017

imran-azhar

അഹമദാബാദ്: കുടുംബത്തിനായി ഗള്‍ഫില്‍ ചോര നീരാക്കി കഷ്ടപ്പെടുകയായിരുന്ന യുവാവ് പെട്ടെന്നാണ് വിവാഹമോചന ഹര്‍ജിയുമായി എത്തിയത്. വിവാഹമോചനത്തിന് കാരണമായി സമര്‍പ്പിച്ചത് ഭാര്യയും കാമുകനും തമ്മിലുള്ള ലീലവിലാസങ്ങളുടെ ചിത്രങ്ങള്‍.

എട്ട് വര്‍ഷങ്ങളായി ഭാര്യക്ക് അയല്‍വാസിയായ യുവാവുമായി ബന്ധമുണ്ടെന്നാണ് വിവാഹമോചന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഗുജറാത്തിയായ ഭര്‍ത്താവ് വര്‍ഷങ്ങളായി ദുബായിലാണ് തൊഴിലെടുക്കുന്നത്.

ഇതിനിടെയാണ് യുവാവുമായി വഴിവിട്ട ബന്ധം യുവതി തുടങ്ങിയത്. കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ മൊബെയില്‍ ഫോണില്‍ പകര്‍ത്തിയതാണ് വിനയായത്.

ഭര്‍ത്താവ് വാങ്ങി നല്‍കിയ വില കൂടിയ മൊബൈല്‍ ഫോണിലാണ് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. ഗൂഗിള്‍ ഡ്രൈവ് വഴിയാണ് യാദൃശ്ചികമായി ചിത്രങ്ങള്‍ ചോര്‍ന്ന് ഭര്‍ത്താവിന് കിട്ടിയത്.

മകനെ മയക്കിക്കിടത്തിയിട്ടാണ് ഭാര്യയും കാമുകനും സംഗമിച്ചിരുന്നതെന്ന് വിവാഹമോചന ഹര്‍ജിയില്‍ പറയുന്നു.

OTHER SECTIONS