അ​മ്മ​യെ സ​ന്തോ​ഷി​പ്പി​ക്കാ​ത്ത ഭാ​ര്യ​മാ​രെ യു​വാ​വ് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി

By BINDU PP .20 Dec, 2017

imran-azhar

 

 


ജയ്പുർ: അമ്മയെ സന്തോഷിപ്പിക്കാത്ത ഭാര്യമാരെ യുവാവ് കാറിൽ പൂട്ടിയിട്ടു തീ കൊളുത്തി കൊലപ്പെടുത്തി. രാജസ്ഥാനിലെ ജലോറിലാണ് സംഭവം. ദീപ രാം എന്നയാളാണ് ദാരിയ ദേവി(25), മാലി ദേവി(27) എന്നീ ഭാര്യമാരെ കാറിൽ പൂട്ടിയിട്ടശേഷം തീ കൊളുത്തിയത്. പുതിയ ആഭരണം വാങ്ങി നൽകാമെന്നു വിശ്വസിപ്പിച്ച് കാറിൽ കയറ്റിയശേഷമാണ് രാം വാഹനത്തിനു തീയിട്ടത്. രണ്ടു സ്ത്രീകളും കാറിനുള്ളിൽ വെന്തു മരിച്ചു.പ്രതിയായ രാമിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളിൽ താൻ അസന്തുഷ്ടനായിരുന്നെന്നും തന്‍റെ അമ്മയെ ഭാര്യമാർ സന്തോഷിപ്പിച്ചിരുന്നില്ലെന്നും രാം പോലീസിനോടു പറഞ്ഞു.

OTHER SECTIONS