By sisira.09 01 2021
കാസര്‍കോട്: കാസര്‍കോട് കാനത്തൂര്‍ വടക്കേക്കരയിൽ ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. വടക്കേക്കര കോളനിയിലെ വിജയനാണ് ഭാര്യ ബേബി(35)യെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പോലീസ് നല്‍കുന്നവിവരം.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീടിനുള്ളില്‍വെച്ച് വിജയന് ബേബിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് വീണ ബേബി തല്‍ക്ഷണം മരിച്ചു. പിന്നാലെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട വിജയനെ സമീപത്തെ കശുമാവിന്‍ത്തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി.
കൈവശമുണ്ടായിരുന്ന നാടന്‍തോക്ക് ഉപയോഗിച്ചാണ് വിജയന് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ബേബിയെ ആരോ ഫോണില്‍വിളിച്ച് ശല്യംചെയ്യുന്നതുമായി ബന്ധപ്പെട്ട് ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.